നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും
റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഇന്നലെ ഷൂട്ടിം​ഗിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്ന് ടൊവിനോ തോമസിനെ ആശുപത്രിയിൽ പ​സ്റ്റവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.