വീണ്ടും ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്.
രണ്ടാം റൗണ്ട് അവസാനിക്കുമ്ബോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ചൈനയും റഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സിലും സ്വര്‍ണ്ണ മെഡല്‍ മത്സരത്തിനായി യോഗ്യത നേടിയപ്പോള്‍ ഉക്രൈനും സെര്‍ബിയയും വെങ്കല മെഡലിനായി ഏറ്റുമുട്ടും.
അതെ സമയം ഹോക്കിയിൽ പൂൾ എയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ നേരിടും. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്നിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കാനിറങ്ങുന്നുണ്ട്.
ബോക്സിങ് വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈൻ ഇന്നിറങ്ങും.ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സ് ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ-ദിവ്യാൻഷ് പൻവാർ, ദീപക് കുമാർ – അഞ്ജും മൊദ്ഗിൽ സഖ്യം മത്സരിക്കും.