സണ്ണി കല്ലൂപ്പാറ

ജൂബോഡി എന്ന കഥ എഴുതി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സേലാ സൈമൺ പി റ്റി എ ദേശീയ അവാർഡിന് അർഹയായി. കണ്ണെട്ടിക്കാട്ടിൽ ട്രമ്പൽ എന്ന
സ്ഥലത്തെ ദാനിയേൽ ഫാം സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സേലാ.അകമേ നോക്കൂ (Look Within) എന്ന പി റ്റി എ( Parent Teacher Association) പരിപാടിയുടെ ഭാഗമായി ഓരോ സ്കൂളിലും സാഹിത്യ രചന മത്സരം നടത്തി വിജയിയായവരെ സംസ്ഥാന അടിസ്ഥാനത്തിൽ മത്സരിപ്പിച്ചു. കണ്ണെട്ടിക്കാട്ടിൽ സംസ്ഥാന അടിസ്ഥാനത്തിൽ സേലാ ആദ്യമേ വിജയം നേടിയിരുന്നു. സംസ്ഥാന അടിസ്ഥാനത്തിൽ വിജയം നേടിയിരുന്ന എല്ലാ രചനകളും ദേശീയാടിസ്ഥാനത്തിൽ വിലയിരുത്തുകയും സേലാ ദേശീയാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കയും ചെയ്‌തു. ആയിരത്തിൽ അധികം കഥകളെ പിന്തള്ളിയാണ് സേലയുടെ കഥക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. സേലയുടെ ആശയപരിവേക്ഷം, നിര്‍മ്മാണ വൈഭവം,സാങ്കേതിക പാടവം മുതലായവ കണക്കിൽ എടുത്തുകൊണ്ടാണ് ഒന്നാം സ്ഥാനത്തിനു അർഹയായത്.

ഒരു പുസ്തകത്തിലേക്ക് വലിച്ചിഴക്കപെട്ട മൂന്ന് കുട്ടികളുടെ കഥയാണ്‌ ജൂബോഡി. അതിൽ നിന്നു പുറത്തേക്കു വരുവാൻ പരിശ്രമിക്കുന്ന കുട്ടികൾ പദപ്രശ്നത്തിലൂടെ അതിനു പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അവർ തങ്ങളിലേക്ക് തന്നെ നോക്കുകയും സ്വയം മെച്ചപ്പെടുന്നതിനുള്ള മാർഗം കാണുകയും ചെയ്യുന്നതാണ് കഥ. ശരീരം, വ്യക്തി എന്ന സേലക്ക് ഇഷ്ട്ടം ഉള്ള രണ്ടു് ആശയങ്ങളോട് താരതമ്യപ്പെടുന്നതാണ് കഥ. കോവിഡ് 19 കാലഘട്ടം ആയതിനാൽ നേരിട്ട് അവാർഡ്‌ വാങ്ങുന്നതിനുള്ള അവസരം സേലക്ക്‌ നഷ്ടപ്പെട്ടു . എന്നിരുന്നാലും വാഷിങ്ങ്ടണിലെ അമേരിക്കൻ വിദ്യഭ്യാസ വകുപ്പിൽ ജൂൺ 2021 വരെ സേലയുടെ രചന പ്രദർശിപ്പിക്കുന്നതാണ്.

ക്വിണിപ്പിയാക്ക് യൂണിവേഴ്‌സിറ്റിയിൽ (QUINIPPIAC UNIVERSITY ) മെഡിക്കൽ പ്രൊഫസർ ആയ ഡോക്ടർ ലിസ്റ്റി തോമസിന്റെയും കണക്റ്റികട്ട്
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റീസ് അഡ്‌മിനിസ്‌ട്രേറ്റിവ് ഡയറക്ടർ ആയ ശ്രീ ഷിനു സൈമൺന്റെയും മകളാണ് സേലാ. സാമൂഹ്യ സാംസ്‌കാരിക യൂണിയൻ രംഗത്തും മുഖ്യ ധാരാ രാഷ്ട്രീയ രംഗത്തും വ്യക്‌തി മുദ്ര പതിപ്പിച്ച ശ്രീ പി.റ്റി. തോമസിന്റെയും ശ്രിമതി മേരിക്കുട്ടി തോമസിന്റെയും കൊച്ചുമകളും ആണ് സേലാ. സേലക്ക് ലുക്ക്, തോമസ് എന്ന രണ്ടു സഹോദരങ്ങളും ഉണ്ട്. ന്യൂ യോർക്ക് സെൻറ് തോമസ് മാർത്തോമ്മ സൺ‌ഡേ സ്ക്കൂൾ വിദ്യാർത്ഥനി കൂടിയാണ് സേലാ. സേലക്ക്‌ ലഭിച്ച അവാർഡിനെ കുറിച്ച് ട്രമ്പലിലെ മുഖ്യ ദിനപത്രമായ ട്രമ്പൽ ടൈംസ് , ട്രമ്പലിന്റെ തന്നെ വിജയം എന്ന അർത്ഥത്തിൽ, Trumbull
celebrates National PTA Reflections winner" എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ട്രമ്പലിലെ ടെലിവിഷനും പ്രസ്‌തുത അവാർഡിനെ
കുറിച്ച് വാർത്ത പ്രക്ഷേപണം ചെയ്‌തിരുന്നു.