മോസ്‌കോ: റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് അഞ്ചിന്റെ പരീക്ഷണം ഇന്ത്യയിലും. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണമാണ് രാജ്യത്ത് നടക്കുക. ഇതിന് ഡഗ്ര് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. ഡോ. റെഡ്ഡി ലബോറട്ടറീസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് സ്പുട്‌നിക് അഞ്ചിന്റെ പരീക്ഷണം.
നേരത്തെ തന്നെ ഇതിനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും, റഷ്യയില്‍ വളരെ കുറച്ചു പേരില്‍ല്‍ മാത്രമേ പരീക്ഷണം നടത്തുന്നുള്ളൂയെന്ന് ചൂണ്ടിക്കാട്ടി ഡിസിജിഐ അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് (ആര്‍ഡിഐഎഫ്) റെഡ്ഡി ലാബിന് വാക്‌സിന്‍ എത്തിച്ചു നല്‍കുന്നത്.