ഫ്ലോറിഡ∙ വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രവിൻസ് വനിതാ ഫോറം രൂപീകരിച്ചതായി അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ശോശാമ്മ ആൻഡ്രൂസ്, ജനറൽ സെക്രട്ടറി ആലിസ് മഞ്ചേരി, ട്രഷറർ ബെഡ്സിലി എബി എന്നിവർ സംയുക്തമായി അറിയിച്ചു. പ്രവിൻസ് ചെയർമാൻ മാത്യു തോമസ്, പ്രസിഡന്റ് സോണി കന്നോട്ടുതറ, സെക്രട്ടറി ബാബു ദേവസ്യ, ട്രഷറർ സ്കറിയ കല്ലറക്കൽ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.
പ്രസിഡന്റ് സുനിത ഫ്ലവർഹിൽ: 27 വർഷമായി ഫീൽഡിൽ ജോലി ചെയ്തു വരുന്ന സുനിതാ ഫ്ലവർഹിൽ ഡെലവെയർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റായും ടാമ്പയിലെ മാറ്റ് അസോസിയേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അനുഭവപാടവുമായി എത്തുന്നു. കൂടാതെ മികച്ച ഒരു നർത്തകിയും കോറിയോഗ്രാഫറും ഫാഷൻ ഡിസൈനറും കൂടിയാണ് സുനിത.
വൈസ് പ്രസിഡന്റ് സജ്ന നിഷാദ്, ജെ പി മോർഗൻ ചെയ്സിലെ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. സജ്ന ടാമ്പയിലെ മാറ്റ് അസോസിയേഷന്റെ ഈ വർഷത്തെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. കൂടാതെ പാചകവും യാത്രയും ക്രാഫ്റ്റും ഏറെ ഇഷ്ടപ്പെടുന്ന യൂട്യൂബ് വ്ലോഗറായ സജ്നയുടെ ചാനലിന്റെ പേര് അമേരിക്കൻ ഡ്രീംസ് എന്നാണ്.
സെക്രട്ടറി സ്മിതാ സോണി: അഡ്വൻറ് ഹെൽത്ത് മെഡിക്കൽ ഗ്രൂപ്പിൽ നേഴ്സ് പ്രാക്റ്റീഷണറായി ജോലി ചെയ്യുന്ന സ്മിത സോണി ഒർലാണ്ടോയിലെ ഒരുമ അസോസിയേഷന്റെ ഈ വർഷത്തെ സെക്രട്ടറിയായി പ്രവർത്തിയ്ക്കുന്നതോടൊപ്പം ഏഷ്യാനെറ്റ് യുസ്എ വീക്കിലി റൌണ്ട് അപ്പിന്റെ അവതാരികയായും പ്രവർത്തിയ്ച്ചു വരുന്നു. ജോയിന്റ് സെക്രട്ടറി രേണു പാലിയത്തു നല്ലൊരു ഗായിക കൂടിയായ രേണു പാലിയത്തു മെഹ്ത അസ്സോസിയേറ്റ്സിലെ ഓഫീസ് എൻജിനീയറായി ജോലി ചെയ്യന്നതിനൊപ്പം ഒരുമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി പ്രവർത്തിയ്ക്കുന്നു.
ട്രഷറർ രോഷ്നി ക്രിസ്നോയൽ: സ്കൂൾ കോളജ് പഠനകാലത്തു കലാകായിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള, മികച്ച നർത്തകിയായ രോഷ്നി ഡയാലിസിസ് നഴ്സായി ജോലി ചെയ്യുന്നു. ജോയിന്റ് ട്രഷറർ ഡോ. ജെയ്സി ബൈജു: 2011 ൽ സ്ഥാപിതമായ സൃഷ്ടി ഫൗണ്ടേഷൻ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസഷന്റെ സ്ഥാപകരിലൊരാളായ ജെയ്സി മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്നതോടൊപ്പം അക്രിലിക് പെയിന്റിങ്ങിനെയും ഏറെ ഇഷ്ടപ്പെടുന്നു. കമ്മിറ്റി മെംബർ അഞ്ജലി പീറ്റർ, എം. ജി യൂണിവേഴ്സിറ്റിയുടെ 2002 ലെ റാങ്ക് ഹോൾഡറായ അഞ്ജലി പീറ്റർ നഴ്സ് അനസ്തെറ്റിസ്റ് ആയി ജോലി ചെയ്യുന്നു. ക്രിയാത്മകമായ എല്ലാകാര്യങ്ങളും ഏറെ ഇഷ്ടപ്പെടുന്ന അഞ്ജലി അമേരിക്കൻ അവിയൽ എന്ന യൂട്യൂബ് ചാനലും അടുത്തിടെയായി ആരംഭിച്ചു.
യൂത്ത് കോഓർഡിനേറ്റർ ജൂലിയ ജോസഫ്: യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ ഹെൽത്ത് സയൻസ് മേജറായെടുത്തു പഠിക്കുന്ന ജൂലിയ പെയിന്റിങ്ങും സുഹൃദ്ബന്ധങ്ങളും ഏറെ ഇഷ്ടപ്പെടുന്നു.
ഗോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രൈസസിഡന്റുമാരായ ജോൺ മത്തായി, പി. സി. മാത്യു, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രസിഡന്റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, ട്രഷറർ സെസിൽ ചെറിയാൻ മുതലായവർ ആശംസകൾ അറിയിച്ചു.