ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഡോക്ടറും ഭാര്യയും മരിച്ചു. ജഹാഗീര്‍ പുരിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തിയിരുന്ന റിപ്പോണ്‍ മാലികും ഭാര്യയുമാണ് മരിച്ചത്.
അതേസമയം ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5532 ആയി ഉയര്‍ന്നു. 65 പേരാണ് മരിച്ചത്. മഹാരാഷ്ട്രയും ഗുജറാത്തും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് ഡല്‍ഹിയിലാണ്.