ഡല്‍ഹിയില്‍ നിന്ന്​ ജന്‍മനാട്ടിലേക്ക്​ സൈക്കിളില്‍ യാത്ര ചെയ്​ത കുടിയേറ്റ തൊഴിലാളി മരിച്ചു. ഉത്തര്‍പ്ര​േദശിലെ ഷാജഹാന്‍പുരില്‍ വെച്ചായിരുന്നു ധരംവീറി​​െന്‍റ അന്ത്യം.

സൈക്കിളില്‍ 1200 കി.മി താണ്ടിയിരുന്നു. ഷാജഹാന്‍പുരിലെത്തിയ ഉടന്‍ സൈക്കിളില്‍ നിന്ന്​ കുഴഞ്ഞുവീണ ധരംവീറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ്​ പരിശോധന നടത്തിയെങ്കിലും നെഗറ്റിവാണ്​.

ഗുരുതരമായ ശ്വാസകോശ രോഗമാണ്​​ മരണ കാരണമെന്നാണ്​ പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്​. നാലു ദിവസം മുമ്ബ്​ ആറംഗ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ധരംവീര്‍ യാത്ര പുറപ്പെട്ടത്​.

ധരംവീറി​​െന്‍റ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ്​ ഏര്‍പ്പെടുത്തുമെന്ന്​ അധികൃതര്‍ അറിയിച്ചു. അതോടൊപ്പം കൂടെയുള്ള ആറു പേരെയും നാട്ടിലേത്തിക്കാന്‍ സംവിധാനമൊരുക്കും.