വാഷിങ്​ടണ്‍: ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവും ലൈംഗികാതിക്രമ കേസില്‍ കുറ്റക്കാരനെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്ന്​ ജയിലില്‍ കഴിയുന്ന ഹാര്‍വി വെയ്​ന്‍സ്​റ്റൈയ്​നെതിരെ ആരോപണവുമായി കൂടുതല്‍ സ്​ത്രീകള്‍ രംഗത്ത്​. 23 വര്‍ഷം തടവ്​ ശിക്ഷക്ക്​ വിധിക്കപ്പെട്ട്​ ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുന്ന വെയ്​ന്‍സ്​റ്റൈയ്​നെതിരെ നാല്​ സ്​ത്രീകളാണ്​ ലൈംഗിക പീഡനമാരോപിച്ചിരിക്കുന്നത്​. 1984 മുതല്‍ 2013 വരെയുള്ള കാലയളവിലാണ്​ പീഡനം നടന്നത്​. വെയ്​ന്‍സ്​റ്റൈന്‍ ലൈംഗികമായി പീഡിപ്പിക്കു​േമ്ബാള്‍ ഇവരില്‍ ഒരാള്‍ക്ക്​​ 17 വയസ്സായിരുന്നു.