ചെന്നൈ: തമിഴ് നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് 771 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതോടെ വൈറസ് ബാധിതരുടെ എണ്ണം 4829 ആയി ഉയര്‍ന്നു. കൂടാതെ ഇന്ന് രണ്ടുപേര്‍കൂടെ മരിച്ചു അതോടെ മരണ നിരക്ക് 35 ആയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 49,436 ആയി.