ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയേറ്റില്‍ 56 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ പ്രസ് റൂം അടച്ചു. സെക്രട്ടേറിയേറ്റില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 127 ആയി ഉയര്‍ന്നു.
അതേസമയം, കോവിഡ് പടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ നാലു പ്രദേശങ്ങളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. തലസ്ഥാന നഗരമായ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പട്ട് എന്നിവിടങ്ങളിലാണ് ജൂണ്‍ 19 മുതല്‍ 30 വരെ സമ്ബൂര്‍ണ ലോക്ഡൗണ്‍. കൂടാതെ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണും ഏര്‍പ്പെടുത്തും.
ആശുപത്രി, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയവ പ്രവര്‍ത്തിക്കും. കണ്ടെയ്മെന്റ് സോണുകളിലൊഴികെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ആറുമുതല്‍ ഉച്ച രണ്ടുവരെ പ്രവര്‍ത്തിക്കാം. അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രം ടാക്സി, ഓട്ടോ, സ്വകാര്യ വാഹനങ്ങള്‍ എന്നിവ സര്‍വിസ് നടത്താനാകൂ. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങണം.
പെട്രോള്‍ പമ്ബുകള്‍ രാവിലെ ആറുമുതല്‍ നാലുവരെ പ്രവര്‍ത്തിക്കും. റസ്റ്ററന്റുകളില്‍ രാവിലെ ആറുമുതല്‍ എട്ടുവരെ പാഴ്സല്‍ വിതരണം അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.