ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 5,409 ആയി ഉയര്‍ന്നു. മരണം 37 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് പേര് മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെയും കോവിഡ് വ്യാപന മേഖലയായ ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റുമായി ബന്ധമുള്ളവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചികിത്സയിലുള്ള 31 പേര് വ്യാഴാഴ്ച രോഗമുക്തരായി. ഇതുവരെ 1,547 പേരാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,825 പേര് ചികിത്സയില്‍ തുടരുകയാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 2647 പേര്. കടലൂരില്‍ 356 പേര്‍ക്കും അരിയാലൂരില്‍ 245 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.