ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഞായറാഴ്ച 3,940 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ കേരളത്തില്‍ നിന്നെത്തിയ 11 പേര് അടക്കം 179 പേര് സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,275 ആയി. 54 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ കോവിഡ് മരണം 1,079 ആയതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത ആക്ടീവ് കേസുകളുടെ എണ്ണം 35,656 ആണ്. 1,443 പേര് ഇന്ന് രോഗമുക്തി നേടി. 45,537 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്. 32,948 പേരുടെ സാമ്ബിളുകള്‍ ഇന്ന് പരിശോധിച്ചു.
ചെന്നൈയിലാണ് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ചെന്നൈയില്‍ ഇന്ന് 1,992 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയില്‍ ആകെ രോഗികളുടെ എണ്ണം 53,762 ആയി ഉയര്‍ന്നു.