ചെന്നൈ: കേരള അതിര്‍ത്തിയോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് നീലഗിരിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗ്രീന്‍സോണിലേക്ക് പോയി ജനജീവിതം സാധാരണനിലയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചത്. ചെന്നൈയിലെ കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറിയുമായി പോയി തിരിച്ചെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മാര്‍ക്കറ്റില്‍ പോയ 40 ഡ്രൈവര്‍മാരെ നീരിക്ഷണത്തിലാക്കിയിട്ടുണ്ട്. അതില്‍ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തെങ്കാശിയിലും തിരുനെല്‍വേലിയിലും ഇന്നും കോവിഡ് സ്ഥിരീകരിച്ചു. ഇവരും കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയവരാണ്. കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്ന് മാത്രം രോഗം പകര്‍ന്നവരുടെ എണ്ണം 316ആയി.