ചെന്നൈ : ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്ബോഴും തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ദില്ലിയില്‍ നിന്നുള്ള ട്രെയിനില്‍ വ്യാഴാഴ്‍ച എത്തിയ രണ്ടുപേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 639 ആയി. ദില്ലിയില്‍ നിന്നുള്ള ട്രെയിനില്‍ വ്യാഴാഴ്‍ചയാണ് ഇവര്‍ ചെന്നൈയിലെത്തിയത്.

തമിഴ്നാട്ടില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 11224 ആയി ഉയര്‍ന്നിരിക്കുകയാണ്. ചെന്നൈയില്‍ മാത്രം ഇന്ന് 480 പേര്‍ കൊവിഡ് ബാധിതരായി. ഇതോടെ 6750 രോഗബാധിതരാണ് ചെന്നൈയില്‍ മാത്രമുള്ളത്. തേനി, തെങ്കാശി, തിരുനെല്‍വേലി ജില്ലകളില്‍ രോഗബാധിതര്‍ കൂടുകയാണ്. കോയമ്ബത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളില്‍ പുതിയ രോഗികളില്ല.