തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഒരുവാതില്‍ കോട്ടയിലാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
ഞായറാഴ്ച വൈകിട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി. തൊഴിലാളികള്‍ പൊലീസിനുനേരെ നടത്തിയ കല്ലേറില്‍ പേട്ട സി.ഐ ഗിരിലാലിന് പരിക്കേറ്റു. സി.ഐയുടെ പരിക്ക് ഗുരുതരമല്ല. ഒരുവാതില്കോട്ടക്ക് സമീപം മാളിെന്റ നിര്‍മാണത്തിനെത്തിയ 670ഓളം തൊഴിലാളികളാണ് പ്രതിഷേധിച്ചത്.
തുടര്‍ന്ന് പൊലീസ് തൊഴിലാളികളുമായി ചര്‍ച്ച നടത്തി. മടങ്ങിപോകുന്നതിനുള്ള സൗകര്യം ഏര്െപ്പടുത്താമെന്ന് പൊലീസ് ഉറപ്പുനല്കിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് തൊഴിലാളികള്‍ മടങ്ങി.