തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ബാധകമായിരിക്കും. അടുത്ത ബന്ധുക്കളുടെ ഒഴികെയുള്ള കല്യാണങ്ങള്‍, മരണങ്ങള്‍ എന്നിവയില്‍ എം.എല്‍.എമാര്‍ പങ്കെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തിലും ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രം ഒരുക്കമെന്നും ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സമരങ്ങള്‍ക്ക് 10 പേരില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്റെ നമ്ബറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.