തൃശൂർ ജില്ലയിൽ ഇന്ന് 322 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. സമ്പർക്കം വഴി 320 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 210 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2822 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8684 ആണ്. 5776 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ 907 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9879 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 288 പേരേയാണ് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 1789 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2384 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 128850 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 385 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 106 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.