തൃശൂർ ജില്ലയിൽ 896 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 894 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 7 കേസുകളുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ 70 പുരുഷൻമാരും 55 സ്ത്രീകളും 10 വയസ്സിന് താഴെ 22 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നു.
ഇന്ന് 760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560 ആന്. തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29442 ആണ്. അസുഖബാധിതരായ 20591 പേരെയാണ് ആകെ ഡിസ്ചാർജ് ചെയ്തത്.
5534 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 541 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 307 പേർ ആശുപത്രിയിലും 234 പേർ വീടുകളിലുമാണ്. ചൊവ്വാഴ്ച 2638 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ചൊവ്വാഴ്ച മൊത്തം 3227 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 221901 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.