ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കൊറോണ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമന്നയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്ന് നടത്തിയ ശ്രവപരിശോധനയിലാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. വെബ്സീരിസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു താരം. ഇതിനിടെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.
തമന്നയുടെ പിതാവ് സന്തോഷ് ഭാട്ടിയയ്ക്കും, മാതാവ് രജനി ഭാട്ടിയക്കും കഴിഞ്ഞ മാസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ തമന്ന കൊറോണ പരിശോധന നടത്തിയിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.