ന്യൂയോര്‍ക്ക്: ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ആദ്യകാല പ്രവർത്തകനും വൈസ് പ്രസിഡന്റും ആയിരുന്ന കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണിന്റെ നിര്യാണത്തിൽ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഭരണസമിതി അനുശോചണം രേഖപ്പെടുത്തി. ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റെ മലയാളം സ്‌കൂള്‍ അധ്യാപൻകൂടിയായിരുന്ന തോമസ് ജോണിന്റെ നിര്യാണം അസോസിയേഷനും പ്രത്യേകിച്ച് മലയാളം സ്‌കൂളിനും വലിയൊരു നഷ്ട്ടമാണെന്ന്  ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജിജി ടോം, സെക്രെട്ടറി സജി പോത്തൻ, ട്രഷറർ അപ്പുക്കുട്ടൻ നായർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച  തോമസ് ജോണ്‍ ഒരു മികച്ച സാമൂഹ്യ പ്രവർത്തകനും  ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻറെ നെടുംതൂണുമായിരുന്നുവെന്ന് നേതാക്കൾ അനുസമരിച്ചു.
 ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോത്ത് അമേരിക്കയുടെ പരമോന്നത ബഹുമതിയായ  ബഹുമതിയായ ക്‌നായി തൊമ്മന്‍ അവാര്‍ഡ് നല്കി ആദരിച്ചിട്ടുള്ള വിശാലമനസ്ക്കനും  ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ചിരുന്ന  തോമസ് ജോണിന്റെ നിര്യാണം  ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനു ഒരു തീരാ നഷ്ട്ടമാണെന്നും മുൻ പ്രസിഡന്റുമാരുമാരും ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റി ഡയറക്റ്റര്മാരുമായ  പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, വര്ഗീസ് ഉലഹന്നാൻ, ലൈസി അലക്സ്, ഇന്നസെന്റ് ഉലഹന്നാൻ, ഷാജിമോൻ വെട്ടം, അലക്‌സാണ്ടർ പൊടിമണ്ണിൽ എന്നിവർ