ന്യൂയോര്‍ക്ക്: കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണ്‍ (90) ഗാര്‍നര്‍വില്ലില്‍ നിര്യാതനായി. ഭാര്യ ത്രേസ്യമ്മ പുന്നത്തുറ ഒഴുകയില്‍ കുടുംബാംഗം. ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ഏറ്റവും വലിയ ബഹുമതിയായ ക്‌നായി തൊമ്മന്‍ അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്.റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ആദ്യ മലയാളികളിലൊരാളും ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്യൂണിറ്റി (ഐ.കെ.സി.സി) പ്രസിഡന്റും ക്‌നാനായ കിഡ്‌സ് ക്ലബിന്റെ സ്ഥാപകനുമായിരുന്നു. സംസ്‌കാരം പിന്നീട്.
നോര്‍ത്ത് റോക്ക്‌ലാന്‍ഡ് ഹൈ സ്‌കൂളില്‍ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപകനായും പ്രവര്‍ത്തിച്ചു. ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റെ ആരംഭകാല പ്രവര്‍ത്തകനും വൈസ് പ്രസിഡന്റും മലയാളം സ്‌കൂള്‍ അധ്യാപനുമായിന്നു ആയിരുന്നു.
സഹോദരര്‍: പരേതനായ കുരുവിള ജോണ്‍ പാലനില്‍ക്കും മുറിയില്‍ (ചിക്കാഗോ), പരേതനായ ജോസഫ് ജോണ്‍ പാലനില്‍ക്കും മുറിയില്‍ (കല്ലാര്‍), കാലിഫോര്‍ണിയയിലുള്ള ജേക്കബ് ജോണ്‍ പാലനില്‍ക്കും മുറിയില്‍, റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള മാത്യു ജോണ്‍ പാലനില്‍ക്കും മുറിയില്‍, ഗ്രേസി കാടമുറിയില്‍, ചിക്കാഗോ. നാനുവറ്റിലുള്ള ടുള്‍സി റേസ്‌ടോറന്റ് ഉടമകളിലൊരാളായ ജോണിഷ് മാത്യു സഹോദരപുത്രനാണ്.
തോമസ് പാലനില്‍ക്കുംമുറിക്ക് കോട്ടയം അതിരൂപത ആദരാജ്ഞലി അര്‍പ്പിച്ചു. ഏവര്‍ക്കും മാത്രുക ആയ വ്യക്തി ആയിരുന്നു അദ്ദേഹമെന്നു കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുസ്മരിച്ചു