തമിഴ്‌നാട്ടില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 3,914 പേര്‍ക്ക്. 90,286 സാമ്ബിളുകളാണ് പരിശോധിച്ചത്. നിലവില്‍ 39,121 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 4,929 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 56 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.
സംസ്ഥാനത്ത് ഇതുവരെ 6,87,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,37,637 പേര്‍ രോഗമുക്തി നേടിയതായും 10,642 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 2,319 പേര്‍ പുരുഷന്മാരും 1,595 പേര്‍ സ്ത്രീകളുമാണ്.