ഖമീസ് മുശൈത്: ദക്ഷിണ സൗദിയിലെ അസീര്‍ മേഖലയില്‍ നേരിയ ഭൂചലനം. ഖമീസ് മുശൈത്തിന് കിഴക്ക് ഭാഗത്താണ് ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ ചെറിയ കമ്ബനമുണ്ടായത്. ഖമീസ് മുശൈത് നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകെലയാണ് സംഭവമെന്ന് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.45 ശക്തിയിലും ആറ് കിലോമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനനം രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.