കൊച്ചി: പ്രവാസികളുമായി ദുബായില്‍ നിന്നുള്ള IX 434 വിമാനം രാത്രി 8.07ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഇറങ്ങി. പിഞ്ചു കുഞ്ഞും അഞ്ച് കുട്ടികളും ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

തൃശൂര്‍ (50), കോട്ടയം (34), എറണാകുളം (29) ജില്ലകളിലേക്കാണു കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നത്. യാത്രക്കാരെ കെഎസ്‌ആര്‍ടിസി ബസുകളിലും ടാക്‌സികളിലും അതത് ജില്ലകളിലെത്തിക്കും.