ദുബായ് : കോവിഡ് കാലത്തെ ഭാഗ്യം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ കോടികളുടെ ഒന്നാം സമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസിയും സുഹൃത്തുക്കളും . ദുബായില്‍ താമസിക്കുന്ന നാഗ്പൂര്‍ സ്വദേശി രാഹുല്‍ സങ്കോല(41)യ്ക്കും 9 ഇന്ത്യക്കാരും ഒരു നേപ്പാള്‍ സ്വദേശിയും ഉള്‍പ്പെടെ 10 സുഹൃത്തുക്കള്‍ക്കുമാണ് 0226 നമ്ബര്‍ ടിക്കറ്റിലൂടെ ഏഴ് കോടിയിലേറെ രൂപയുടെ (10 ലക്ഷം ഡോളര്‍) സമ്മാനം ലഭിച്ചത്.
അഞ്ച് വര്‍ഷമായി ദുബായിലുള്ള രാഹുല്‍ ജബല്‍ അലി ഫ്രീസോണിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത്തരമൊരു സന്തോഷവാര്‍ത്തയ്ക്ക് കാത്തിരിക്കുകയായിരുന്നു. വായ്പകള്‍ തിരിച്ചടക്കാനും നാട്ടിലുള്ള കുടുംബത്തെ സഹായിക്കാനും പണം ഉപയോഗിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇദ്ദേഹവും സുഹൃത്തുക്കളും നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 166-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍.