കൊച്ചി: നടൻ പൃഥ്വിരാജിന് കൊറോണ. ജനഗണനമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണണ് പൃഥ്വിരാജിന് കൊറോണ സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിയ്ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം താത്ക്കാലികമായി നിർത്തിവെച്ചു. ക്വീൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.