ബംഗളൂരു: ബെള്ളാരി ഗവ. ജില്ല ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന 35 കാരനായ മെയില്‍ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. പി.പി.ഇ കിറ്റ് ഉള്‍പ്പെടെ ധരിച്ച് കര്‍ശന സുരക്ഷയോടെയാണ് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതെന്നും അതിനാല്‍ കോവിഡ് വാര്‍ഡില്‍നിന്ന് രോഗം പകരാന്‍ സാധ്യതയില്ലെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. നഴ്സിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന അന്വേഷണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്.