കൊച്ചി/നെടുമ്ബാശ്ശേരി: ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കൊച്ചി വിമാനത്താവളം. വ്യാഴാഴ്ച രാജ്യത്ത് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് ആദ്യവിമാനങ്ങളെത്തുക. കൊച്ചിയില്‍ രണ്ട് വിമാനത്തിലായി 336 പേര് ആദ്യ ദിനമെത്തും.
അബൂദബി, ദോഹ വിമാനത്താവളങ്ങളില്‍നിന്നാണ് കൊച്ചിയിലേക്ക് 168 പേരെ വീതം വഹിച്ച് രണ്ട് വിമാനം ഇറങ്ങുക. അബൂദബി വിമാനം 10.35ന് കൊച്ചിയിലെത്തും. മെയ് ഏഴുമുതല്‍ 13വരെയുള്ള ആദ്യഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി കൊച്ചിയിലെത്തുക 10 വിമാനത്തിലായി 1680 പ്രവാസികളാണ്. ഇവരെ പരിശോധിക്കുന്നതും ക്വാറന്റീന് ചെയ്യുന്നതുമുള്െപ്പടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.
രണ്ടാം ദിനമായ വെള്ളിയാഴ്ച ബഹ്റൈനില്‍നിന്ന് 168 പേരെത്തും. ശനിയാഴ്ച കുവൈത്തില്‍നിന്നും മസ്കത്തില്‍നിന്ന് 168 പേര്‍വീതം എത്തിച്ചേരും. 10ന് മലേഷ്യയിലെ ക്വാലാലംപൂരില്‍നിന്ന് 168 പേരും 11ന് ദുബൈ, ദമ്മാം എന്നിവിടങ്ങളില്‍നിന്ന് 168 പേര് വീതവും എത്തും. 12ന് ക്വാലാലംപൂരില്‍നിന്ന് 168 പേരും 13ന് ജിദ്ദയില്‍നിന്ന് 168 പേരുമാണ് കൊച്ചിയില്‍ വരുന്നത്.
മടങ്ങിയെത്തുന്നവരില്‍ കൂടുതല്‍ പേര് മലബാറിലേക്ക്
കരിപ്പൂര്‍: നാട്ടിലേക്ക് തിരിച്ചെത്താന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ കൂടുതലും മലബാറില്‍. എന്നാല്‍, ആദ്യഘട്ടത്തിലെ സര്‍വിസുകളില്‍ നാലെണ്ണം മാത്രമാണ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടത്തുന്നത്. പത്തെണ്ണം കൊച്ചിയിലേക്കും ഒന്ന് തിരുവനന്തപുരത്തേക്കും. മൊത്തം 15 വിമാനസര്‍വിസുകളാണ് കേരളത്തിലേക്കുള്ളത്. ഇവയില്‍ 14 ഉം ഗള്‍ഫില്‍ നിന്നാണ്. ഒന്ന് മലേഷ്യയില്‍ നിന്ന്.
നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തതില്‍ കൂടുതലും മലപ്പുറം ജില്ലക്കാരാണ്. ജില്ലയിലെ 63,839 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി അമ്ബതിനായിരത്തോളം പേരും തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവര് വേറെയുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍വിസുകള്‍ ക്രമീകരിച്ചതെന്നാണ് ആക്ഷേപം.
കരിപ്പൂരിലേക്ക് ദുബൈ, റിയാദ്, മനാമ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യ ആഴ്ചയില്‍ പ്രവാസികള്‍ എത്തുക. അതേസമയം, പ്രവാസികള്‍ കൂടുതലുള്ള ജിദ്ദയില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഒരൊറ്റ സര്‍വിസും കരിപ്പൂരിലേക്കില്ല. കൊച്ചിയിലേക്ക് ഒരു സര്‍വിസ്. മലയാളികള്‍ കൂടുതലുള്ള അബൂദബി, ഷാര്‍ജ, ദോഹ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കരിപ്പൂരിലേക്ക് സര്‍വിസ് ഇല്ല.
1.69 ലക്ഷം പ്രവാസികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രജിസ്റ്റര്‍ ചെയ്ത മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട 1.69 ലക്ഷം പ്രവാസികളെ അടിയന്തരമായി തിരികെ എത്തിക്കണമെന്ന് കേരളം. ഇക്കാര്യം പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലേക്ക് ആകെ തിരികെ കൊണ്ടുവരുന്നത് 80,000 പേരെയാണെന്നാണ് മനസ്സിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ മുന്‍ഗണന പട്ടികയില്‍ 1,69,136 പേരുണ്ട്. മുന്‍ഗണന പട്ടികയിലുള്ളവരെ ആദ്യഘട്ടത്തില്‍ തന്നെ തിരികെ എത്തിക്കണമെന്ന കേരളത്തിെന്റ ആവശ്യം കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചുവരവിന് കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയതിെന്റ കാരണം വ്യക്തമല്ല. കണ്ണൂരില്‍ വിമാനമിറങ്ങാനായി രജിസ്റ്റര്‍ ചെയ്ത 69,129 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുമായി മാലിയില്‍നിന്ന് രണ്ടും യു.എ.ഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ കൊച്ചിയിലേക്ക് ഉടന്‍ വരുമെന്നാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.