ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് പ്രകോപനം തുടരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വടക്കൻ കശ്മീരിലെ നൗഗാം സെക്ടറിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ന് രാവിലെ കൃഷ്ണഗാട്ടി മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. ജവാൻ ലാൻസ് നായിക് സിംഗാണ് വീരമൃത്യു വരിച്ചത്.