ന്യൂഡല്‍ഹി: മേയ്​ 17വരെ ലോക്​ഡൗണ്‍ നീട്ടി കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി. ബാറുകള്‍ തുറക്കില്ല.

പാന്‍, ഗുഡ്​ക, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രര്‍ത്തിക്കാന്‍ അനുമതിയുണ്ട്​. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം. ഒരു സമയത്ത്​ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. പൊതുസ്​ഥലത്ത്​ മദ്യപാനം പാടില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

പഞ്ചാബും കേരളവും നേരത്തേ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു.