ഡല്‍ഹി: കൊറോണ വൈറസ് രോഗികള്‍ക്ക് നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഡല്‍ഹിയില്‍ കൊവിഡുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.