ഡ​ല്‍​ഹി: കൊറോണ പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ളോ​ടെ ര​ണ്ടാം ഘ​ട്ട അ​ണ്‍ലോ​ക്കി​ന് ഒ​രു​ങ്ങി കേ​ന്ദ്രസ​ര്‍​ക്കാ​ര്‍. കൊറോണ പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്തി അ​ണ്‍ലോ​ക്ക് -1 എ​ന്ന പേ​രി​ല്‍ മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ര​ണ്ടാം ഘ​ട്ട മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ടു​ത്ത ആ​ഴ്ച പുറത്തിറക്കുമെന്നാണ് വി​വ​രം.

എ​ന്നാ​ല്‍, മെ​ട്രോ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ കു​റേ​ക്കൂ​ടി സ​മ​യം എ​ടു​ക്കു​മെ​ന്നാ​ണു സൂചന. ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ തു​ട​ങ്ങി​യ നഗരങ്ങ​ളി​ല്‍ കൊറോണ വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഉടന്‍ പു​ന​രാ​രം​ഭി​​ക്കി​ല്ല.

ക​ര്‍​ണാ​ട​ക ഒ​ഴി​കെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റു പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി​ല്ലെ​ന്നു സി​ബി​എ​സ്‌ഇ​യും ഐ​സി​എ​സ്‌ഇ​യും വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

ഒ​ന്നാം ഘ​ട്ട അ​ണ്‍ലോ​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന കാ​ര്യം അ​ത​തു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു കൂ​ടി​യാ​ലോ​ചി​ച്ചു ചെ​യ്യാമെ​ന്നാ​ണ്.