ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന് പ​തി​വാ​യ​തോ​ടെ​യാ​ണ് ജി​ല്ല​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി. നി​ർ​ദ്ദേ​ശം ലം​ഘി​ച്ച് കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് എ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ല്ലാം ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മു​ൻ​പ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി ര​ണ്ടാ​ഴ്ച​യാ​യി​ട്ടും മൂ​ന്നാ​റി​ൽ തി​ര​ക്കി​ന് കു​റ​വി​ല്ലാ​ത്ത​തും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന നി​ര​വ​ധി​പ്പേ​ർ പ​തി​വാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​ത്.