തമിഴ്‌നാട് നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് അംഗീകാരം നല്‍കി സുപ്രിംകോടതിയും. തമിഴ്‌നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയ 2011 ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ്, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. ആനത്താരി കടന്നുപോകുന്ന വഴികളിലെ റിസോര്‍ട്ട്, സ്വകാര്യ ഭൂമി ഉടമകളുടെ പരാതികള്‍ പരിഗണിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാനും അനുമതി നല്‍കി. മേഖലയില്‍ റിസോര്‍ട്ടുള്ള ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി അടക്കം 32 പേരാണ് സുപ്രിംകോടതിയെ സമീപിച്ചത്.