ടെക്സസ് ∙ ടെക്സസിൽ നിന്നുള്ള പതിനേഴുകാരി മാസി കറിന് ഏറ്റവും നീളം കൂടിയ കാലുകൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്.53.255 ഇഞ്ച് നീളമുള്ള കാലുകളുമായാണ് ഗിന്നസ് വേൾഡ് റിക്കാർഡ് ബുക്കിൽ മാസി സ്ഥാനം പിടിച്ചത്. മാസിയുടെ ആകെ ഉയരം ആറ് അടി പത്തിഞ്ചാണ്. ഇവരുടെ വലത്തേ കാലിന് 53.255 ഇഞ്ച് (135.267 സെന്റീ മീറ്റർ) ആണ്നീളമെങ്കിൽ, ഇടത്തേക്കാലിന് 52.874 ഇഞ്ചാണ് നീളം.

എന്റെ കാലുകൾക്കുള്ള നീളത്തിന് എന്നെ ആരും കളിയാക്കാറില്ല എന്നാൽ എന്റെ ആകെയുള്ള ഉയരത്തിന് പലരും എന്നെ കളിയാക്കാറുണ്ട് മാസി പറഞ്ഞു.

രണ്ടു വർഷം മുമ്പ് വരെ എന്റെ കാലുകളുടെ അസാധാരണ വലിപ്പത്തെക്കുറിച്ച് ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഇതിനെ കുറിച്ചു മനസ്സിലാക്കുന്നതും വേൾഡ് റെക്കോര്‍ഡിൽ സ്ഥാനം ലഭിക്കുമോ എന്ന് പരിശോധിച്ചതും. ഇപ്പോൾ ഞാൻ എന്റെ കാലുകളെ കുറിച്ചു അഭിമാനിക്കുന്നു മാസി പ്രതികരിച്ചു.

ടെക്സസിലെ സിഡാർ പാർക്കിൽ നിന്നുള്ള മാസിയുടെ പിതാവിന് 6.5 അടി ഉയരവും, സഹോദരന് 6.4 അടി ഉയരവും ഉണ്ട്.

സോഷ്യൽ മീഡിയയിൽ ധാരളം ആരാധകർ ഉള്ള മാസിക്ക് വാഹനം ഓടിക്കുന്നതിന് അല്പം പ്രയാസമാണ്.