ന്യൂഡല്‍ഹി: നെഞ്ച​ുവേദനയെ തുടര്‍ന്ന്​ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​. ഞായറാഴ്​ച രാത്രി 8.45 ഓടെയാണ്​ മന്‍മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.

നിലവില്‍ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോ തൊറാസിക്​ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. നിലവില്‍ ഡോക്​ടര്‍മാരുടെ നിരീക്ഷണത്തിലാണ്​.