നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കറൻസി പിടിച്ചെടുത്തു; 2.3 കോടി രൂപയ്ക്ക് തുല്യമായ കറൻസികളാണ് പിടിച്ചെടുത്തത്. ബാഗിലെ രഹസ്യ അറയിൽ സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളെയാണ് കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത്.

ബുധനാഴ്ച വൈകിട്ട് സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേയ്ക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ് പിടിയിലായത്. സിയാൽ സെക്യുരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്.

ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് റിയാല്‍ കണ്ടെത്തിയത്. സിയാൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കറൻസി കടത്ത് കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസിനെ അറിയിച്ചു. തുടർ നടപടികൾക്കായി പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.