ചെന്നൈ: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു.ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ഖുഷ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഖുഷ്ബു കോൺഗ്രസ് വിടുകയാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്.
കോൺഗ്രസിൽ പൂർണമായും സംതൃപ്തയാണെന്നും മറ്റു പാർട്ടികളിൽ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നുമാണ് ഖുഷ്ബു ഡൽഹിയിൽ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റിന് ശ്രമിച്ചിങ്കിലും ഖുഷ്ബിന് സീറ്റ് ലഭിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളും കൂടി കണക്കിലെടുത്താണ് ഖുഷ്ബു പാർട്ടി വിടുന്നതെന്ന് അഭ്യൂഹങ്ങൾ ഉയരുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിൽ കോൺഗ്രസുമായി വിയോജിക്കുകയാണെന്നും ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പു ചോദിക്കുന്നുവെന്നുമായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്. നേതൃത്വത്തിന്റെ കളിപ്പാവയാകുന്നതിനെക്കാൾ വസ്തുതകൾ തുറന്നു പറയാനാണു തനിക്ക് ഇഷ്ടമെന്നും ഖുഷ്ബു വ്യക്തമാക്കിയിരുന്നു.