ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ നേത്രാവതി, മംഗള, ജനശതാബ്ദി എന്നിവ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തും. ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ടൈം ടേബിള്‍ അടിസ്ഥാനമാക്കി ദിനംപ്രതി 200 ട്രെയിന്‍ സര്‍വീസുകളാണ് ജൂണ്‍ ഒന്നു മുതല്‍ പുതുതായി ആരംഭിക്കുക.
- ഓണ്‍ലൈന്‍ വഴി മാത്രമാണ് ട്രെയിനുകളില്‍ ബുക്കിങ്ങ് അനുവദിക്കുക.
- നോണ്‍ എസി ട്രെയിനുകളാവും ഇവ.
- ഓണ്‍ലൈന്‍ ബുക്കിങ്ങ് ഉടന്‍ ആരംഭിക്കും.
- ഇരു ദിശയിലേക്കുമായി 100 ജോഡി ട്രെയിനുകളാണ് സര്‍വീസ് നടത്തുക
- ഐആര്‍സിടിസി വെബ്സൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം
- കേരളത്തില്‍ സര്‍വീസ് നടത്തുക അഞ്ച് ട്രെയിനുകള്‍
- സാധാരണ ഈ ട്രെയിനുകള്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കും
IRCTC Train Schedule and Online Booking
റെയില്‍വേയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയാം എന്ന് യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഐആര്‍സിടിസി വെബ്സൈറ്റില്‍ ഉറപ്പ് നല്‍കേണ്ടി വരും. ഇതിനായി ക്വാറന്റൈന്‍ ചെക്ബോക്സ് സംവിധാനം ഐആര്‍സിടിസി വെബ്സൈറ്റില്‍ നടപ്പാക്കിയിരുന്നു.
കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍
- മുംബൈ ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സ്
- നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്സ്പ്രസ്സ്
- നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ്സ്
- കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
നോണ്‍ എസി കോച്ചുകളോടു കൂടെയായിരിക്കും തുരന്തോ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളാണ് കേരളത്തിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടുള്ളത്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന മുഴുവന്‍ ട്രെയിനുകളുടെയും പട്ടിക ചുവടെ ചേര്‍ക്കുന്നു:
ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായാണ് റെയില്‍വെ ആരംഭിക്കുക. മേയ് 12ന് തുടങ്ങിയ ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് ഓടിയത്.