തിരുവനന്തപുരം: സംസ്ഥാനം തള്ളിപ്പറഞ്ഞ നോക്കുകൂലി സന്പ്രദായം തിരികെ കൊണ്ടുവരാൻ കോവിഡ് കാലഘട്ടത്തിൽ ചിലർ ശ്രമം നടത്തുന്നതായും ഇത് സർക്കാർ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവല്ലയിൽ സണ്‍ഫ്ളവർ ഓയിൽ ലോറിയിൽനിന്ന് ഇറക്കണമെങ്കിൽ നോക്കുകൂലി വേണമെന്ന് ചിലർ നിർബന്ധിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നോക്കുകൂലി സന്പ്രദായം കേരളത്തിൽ എല്ലാ സംഘടിത തൊഴിലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.