ഒട്ടാവ: ഇടുക്കി പാർലമെന്റ് മെന്പർ ഡീൻ കുര്യാക്കോസ് കേരള പ്രവാസി കോണ്‍ഗ്രസ് പ്രവർത്തകരുമായും കാനഡയിലെ മലയാളികളുമായി സൂമിൽ കൂടിക്കാഴ്ച നടത്തി. രണ്ടു കോടിയിലധികം തുക നോർക്ക ഓഫീസ് മോടിപിടിപ്പിക്കുവാൻ വേണ്ടി ചെലവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഡീൻ കുര്യക്കോസ് ഇക്കാര്യം പറഞ്ഞത്.
കാനഡയിലെ കോവിഡ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം പ്രവാസികളുടെ എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. പെട്രോൾ, ഗ്യാസ് വിലവർധനവും, അക്രമ രാഷ്ട്രീയവും ഓണ്‍ലൈൻ വിദ്യഭ്യാസവും, കർഷക മേഖലയുടെ സ്വയം പര്യാപ്തത ലക്ഷ്യംവച്ചും യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി MP’s യൂത്ത് അഗ്രേമിഷൻ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
റിനിൽ മക്കോരം വീട്ടിൽ കോർഡിനേറ്റർ ആയ യോഗത്തിൽ സാബുമോൻ സ്വാഗതവും അനീഷ് കുര്യൻ നന്ദിയും പറഞ്ഞു. സോണി എം, നിധിരി, ജുബിൻ വർഗീസ്, നിധീഷ്, ഷെറിൻ, ജോജു അഗസ്റ്റിൻ, ബേബി ലൂക്കോസ് കോട്ടൂർ, സന്തോഷ്, ബേസിൽ പോൾ, ജോണ്സൻ, വിജേഷ് ജെയിംസ്, എബി, ഡെന്നിസ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ജോസഫ് ഇടിക്കുള