കോട്ടയം കൊല്ലാട് കിഴക്കുപുറം പാടശേഖരത്ത് ഇപ്പോൾ ആമ്പൽ കാലമാണ്. നോക്കെത്താ ദൂരം വരെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കും. ആ കാഴ്ച കാണാൻ നിരവധിയാളുകളാണ് പുലരുംമുമ്പേ ഇവിടേക്ക് എത്തുന്നത്. രാത്രി ഒൻപതുമണിമുതൽ വിരിഞ്ഞുതുടങ്ങുന്ന പൂക്കൾ രാവിലെ ഒൻപതോടെ വാടും. അതുകൊണ്ട് രാവിലെ 6 മുതൽ 9 വരെയാണ് കാഴ്ചകൾ

കാണാനുള്ള ഏറ്റവും അനുയോച്യമായ സമയം. വള്ളത്തിൽ കയറി ആമ്പലുകൾക്കിടയിലൂടെ യാത്ര ചെയ്യുവാനും ദൃശ്യങ്ങൾ പകർത്താനുമുള്ള എല്ലാ സൗകര്യവും ഇവിടെയുണ്ട്. ആഗസ്റ്റ് വരെ ഇവിടെ പൂക്കളുണ്ടാവും. അതുകഴിഞ്ഞാൽ പിന്നെ ഈ ഹൃദ്യമായ കാഴ്ചയ്ക്ക് 10 മാസം കാത്തിരിപ്പാണ്.