ന്യൂയോർക് ;കോവിഡ് മഹാമാരി കാരണം പ്രവാസികൾ ദുരിതക്കയത്തിലാണ്, പല വിദേശ രാജ്യങ്ങളിൽ ഇന്ത്യയിലെ ലോക്ക് ഡൌൺ മൂലം അകപ്പെട്ട പ്രവാസികളെ പ്രത്യേകിച്ച് ഗർഭിണികളെയും, പ്രയായവരെയും, ജോലി നഷ്ടപെട്ടവരെയും, ഉപരി പഠനത്തിന് പോയ വിദ്യാർത്ഥികളെയും മറ്റും നാട്ടിൽ എത്തിക്കുവാനും, സാദാരണ ഗതിയിൽ മരണപ്പെടുന്നവരുടെ മൃതദേഹം അവരുടെ ഉറ്റവരുടെ അടുത്ത് എത്തിക്കുവാനും, നോർക്ക സംവിധാനം വിപുലീകരിക്കാനും മറ്റും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന നടത്തിയ ശക്തമായ ഇടപെടലിന് അതാതു സമയത്തു കേന്ദ്ര കേരള,പോണ്ടിച്ചേരി സർക്കാരുകൾ പരിഹാര നടപടികൾ സ്വീകരിച്ചതിൽ നന്ദി ഉണ്ടെന്നു പി എം ഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം.
2009 ഇൽ സ്ഥാപിതമായ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസി ഇന്ത്യൻ പൗരന്മാരെ ദുരിതത്തിലും അടിയന്തിര സാഹചര്യങ്ങളിലും ഏറ്റവും അർഹരായ കേസുകളിൽ സഹായിക്കുക എന്നതിനാണ്, പ്രകൃതി ദുരന്തം ബാധിച്ച രാജ്യങ്ങൾ, മറ്റു വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ എന്നിവയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി മാറ്റുന്നതിനും ഐ സി ഡബ്ല്യൂ ഫ് അതിന്റെ സേവനം വിദേശത്തുള്ള എല്ലാ ഇന്ത്യൻ എംബസ്സികളിലും മിഷനുകളിലേക്കും വ്യാപിച്ചത് നിലവിലുണ്ട്, ഐ സി ഡബ്ല്യൂ ഫ് മാർഗ നിർദേശങ്ങൾ കൂടുതൽ പരിഷ്കരിച്ചു അവ കൂടുതൽ വിശാലമായ അടിസ്ഥാനത്തിലാക്കാനും ഫണ്ടിലൂടെ വിപുലീകരിക്കാൻ കഴിയുന്ന ക്ഷേമ നടപടികളുടെ വ്യാപ്തി വർദ്ധിപ്പിക്കുവാനും വേണ്ടി 2017 സെപ്റ്റംബറിൽ കേന്ദ്ര മന്ത്രി സഭ പ്രവാസികളുടെ സഹായ അഭ്യര്ഥനകളെ വേഗത്തിൽ പരിഹരിക്കുന്നതിന് ഇന്ത്യൻ എംബസ്സികൾക്കും മിഷനുകൾക്കും പുതുക്കിയ മാർഗ നിർദേശങ്ങൾ നൽകി.
പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ബാധ്യസ്ഥരായ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇവിടെ പറയാം
ഒറ്റപെട്ടു പോയ വിദേശ ഇന്ത്യക്കാരെ അവരുടെ നാട്ടിലേക്കുള്ള യാത്ര സൗകര്യം കൊടുക്കുക ദുരിത സാഹചര്യങ്ങളിൽ പ്രവാസി പൗരന്മാരെ സഹായിക്കുക, അർഹരായ പ്രവാസികൾക്ക് ബോര്ഡിങ് ലാൻഡിംഗ്, ഷെൽട്ടറുകൾ ഒരുക്കുക, തൊഴിലുടമ പീഡിപ്പിക്കുകയും, ജയിലുകളിൽ അടക്കുകയും ചെയ്തവർക് നിയമപരമായ സഹായം നൽകുക, ദുരിത്തിലായ ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുക, വിദേശ ഭർത്താക്കന്മാർ ഉപേക്ഷിക്കപ്പെട്ട ഇന്ത്യൻ സ്ത്രീകൾക്കു നിയമപരവും സാമ്പത്തികപരവുമായ സഹായം നൽകുക, തടങ്കലിൽ നിന്ന് മോചിപ്പിക്കുന്നതിനും, മരണപ്പെടുന്ന
നിരാലംബരുടെ മൃത ദേഹം സംസ്കരിക്കുന്നതിൽ ഇടപെടുക, ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്കു ചിലവിടുക, ദുരിതത്തിലായ ഇന്ത്യക്കാർക്കു അഭയം, ഇന്ത്യൻ കുടിയേറ്റ തെഴിലാളികളുമായി സംവദിക്കുന്നതിനും തൊഴിൽ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു അവരെ അറിയിക്കുന്നതിന് ലേബർ കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിക്കുക, വിദേശത്തു താമസിക്കുന്ന പൗരന്മാരെ അല്ലെങ്കിൽ സന്ദര്ശനത്തിനെത്തി ദുരിതത്തിലായവരെ സഹായിക്കാനും ഐ സി ഡബ്ല്യൂ ഫ്
ഫണ്ട് ഉപയോഗിക്കാം, എന്നാൽ ഇന്ത്യൻ വംശജരും വിദേശ പൗരത്വവും ഉള്ളവർക്ക് ഈ ധന സഹായത്തിനു അർഹത ഉണ്ടാവില്ല, നിയമപരമായി ഒരു രാജ്യത്തു പ്രവേശിച്ച ഏതൊരു
ഇന്ത്യൻ പൗരനും ഐ സി ഡബ്ല്യൂ ഫ് ഉദ്യോഗസ്ഥർ സാക്ഷ്യപെടുത്തിയാൽ ഗുണഭോക്താവിന് സഹായം ലഭിക്കാൻ അർഹരാണ് അതല്ലാത്ത പ്രത്യേക സാഹചര്യത്തിലും അതാതു ഇന്ത്യൻ അംബാസ്സഡർമാർക്കും അവരുടെ സമ്മത പ്രകാരം പാസ്പോർട്ടിൽ രേഖപ്പെടുത്തിയ ശേഷം സഹായിക്കാം.
മേല്പറഞ്ഞ പ്രസ്തുത വിഷയങ്ങളിൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് പാവപെട്ട പ്രവാസി തൊഴിലാളികൾക്ക് ഫണ്ട് ഉപയോഗിച്ച് വിമാന ടിക്കറ്റ് നൽകുവാനും അർഹരായ പ്രവാസികൾക്ക് ഇന്ത്യൻ വെൽഫെയർ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കുവാനും ഇന്ത്യൻ പ്രധാന മന്ത്രിക്കും, കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, മറ്റു ഇതര ഇന്ത്യൻ അംബാസ്സഡർമാർക്കും നിവേദനങ്ങൾ അയച്ചതായി പി എം ഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ ഡോകട്ർ ജോസ് കാനാട്ട് ചീഫ് പേട്രൺ ഡോക്ടർ മോൻസ് മാവുങ്കാൽ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ സയുക്ത പത്ര പ്രസ്താവനയിൽ
അറിയിച്ചു.
പി എം ഫ് (പി.പി ചെറിയാൻ,ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )