തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ദിനമായ മെയ് 31ന് സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാല്‍ മറ്റു രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിന്‍െറ പൂര്‍ണ്ണരൂപം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ നിസ്സീമമായ പിന്തുണ കൊണ്ടാണ്.