തിരുവനന്തപുരം: കോവിഡ് lock downന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നും മടങ്ങേണ്ടെന്ന് വ്യക്തമാക്കി നിരവധി അതിഥി തൊഴിലാളികള്‍…
1.61 ലക്ഷം അതിഥി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ട എന്ന വിവരം സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 1.2 ലക്ഷം അതിഥി തൊഴിലാളികള്‍ മടങ്ങണമെന്ന വിവരവും അറിയിച്ചു.
സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണവും അവരുടെ യാത്രയ്ക്ക് വേണ്ടി ഒരുക്കുന്ന ക്രമീകരണങ്ങളും വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതിഥി തൊഴിലാളി വിഷയത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ് അതനുസരിച്ച് നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.
മുന്‍പ് നിരവധി ശ്രമിക് ട്രെയിനുകളിലായി കേരളത്തില്‍നിന്നും 1.53 ലക്ഷം തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇനി 2,95,410 തൊഴിലാളികളാണ് ബാക്കിയുള്ളത്. ഇവരില്‍ ചിലരാണ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 112 ട്രെയിനുകളാണ് ഇതുവരെ തൊഴിലാളികളെയും കൊണ്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോയത്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ അറിയിച്ചു.
തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടങ്ങളും ചേര്‍ന്ന് ഫീല്‍ഡ് സര്‍വ്വെ നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. സംസ്ഥാനത്ത് ഒരു അതിഥി തൊഴിലാളിക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി നല്‍കുന്നതും കേരളമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ലഭിക്കുന്ന സുരക്ഷ, സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത് എന്നിവയാണ് തൊഴിലാളികള്‍ കേരളത്തില്‍ തുടരാന്‍ താല്പര്യപ്പെടുന്നതിന്‍റെ പ്രധാന കാരണം. ഒരു അതിഥി തൊഴിലാളിയും പട്ടിണി കിടന്നില്ല. ജീവഹാനി ഉണ്ടായില്ല. അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലി നല്‍കുന്നത് കേരളത്തിലാണ്. അതിഥി തൊഴിലാളികളെ കൈകാര്യം ചെയ്ത രീതിക്ക് കേരളം വ്യാപകമായി പ്രശംസിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വിഭജിച്ച് വഹിക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങള്‍ സാമ്ബത്തിക പ്രയാസം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ യാത്രാ ചെലവ് വഹിക്കുക കൂടുതല്‍ സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിക്കും. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനോട് തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കാന്‍ നിര്‍ദേശിക്കണം എന്നും കേരളം ആവശ്യപ്പെട്ടു.