പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഒരാള്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ ഐരൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇയാള്‍ ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനമായ ഇകെ 568ല്‍ മാര്‍ച്ച് 21ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ആകാശ് ഹോസ്പിറ്റലില്‍ എത്തിക്കുകയും അവിടെ നിന്ന് രാവിലെ 8.50ന് ഇന്‍ഡിഗോ ജിഇ 379ല്‍ യാത്ര തിരിച്ച് രാവിലെ പത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് 12.45 ന് പത്തനംതിട്ട ഇടപ്പാവൂരെത്തി. ഇടപ്പാവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇയാള്‍ കൊവിഡ് ഹോട്ട് സ്പോട്ടായ ദുബായില്‍ നിന്ന് എത്തിയതിനാലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്.