ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൊവിഡ് പരിശോധയ്ക്ക് വിധേയനായി. ചെറിയ പനിയും തൊണ്ടവേദനയും കാരണം ഞായറാഴ്ച മുതല്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. 51 കാരനായ കെജ്‌രിവാളിന് കൊവിഡ് ലക്ഷണങ്ങളാണെന്ന് സംശയമുള്ളതിനാല്‍ പരിശോധനക്ക് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രമേഹവുമുണ്ട്.

ഇന്ന് അദ്ദേഹത്തിന് കുറച്ച്‌ ആശ്വാസമുള്ളതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. ആയിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.