പത്തനംതിട്ട: ശക്തമായ മഴയേത്തുടര്‍ന്ന് പമ്പ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക്. ഇവിടെ ജലനിരപ്പ് ഉയരുന്നതിേനേത്തുടര്ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. വെള്ളിയാഴ്ച 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. ജലനിരപ്പ് 984.5 മീറ്ററാകുന്പോള് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുന്പോഴാണ് ഡാം തുറക്കുക. പമ്പ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി.