പയ്യോളി : ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപം ടാങ്കര്‍ലോറിയും കാറും ബൈക്കും അപകടത്തില്‍പ്പെട്ടു രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.
കണ്ണൂര്‍ ചാല വെസ്റ്റ്‌വേ അപാര്‍ട്ട്‌മെന്റിലെ ആഷിക്ക് (47) മകള്‍ ആയിഷ (19) എന്നിവരാണ് മരിച്ചത്. ആഷിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ആയിഷ വടകര സഹകരണ ആശുപത്രിയിലുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലാസിം (14), ഷുഹൈബ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് റോഡില്‍ വലതുവശത്തേക്ക് കയറുകയായിരുന്നു. ഈ സമയത്ത് പിറകില്‍ വന്ന കാറും ബൈക്കും ടാങ്കറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.