നെറ്റ്സിൽ ബാറ്റിംഗ് പരിശീലനത്തിനിടെ ക്യാമറ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ച വിഡിയോ വൈറലായിരിക്കുകയാണ്. നാളെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ആദ്യ ഐപിഎൽ പോരാട്ടം.
കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് റസൽ. 204 സ്ട്രൈക്ക് റേറ്റിൽ 504 റണ്‍സ് ആണ് റസൽ കഴിഞ്ഞ സീസണിൽ സ്കോർ ചെയ്തത്.
സെപ്തംബർ 23ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്ത സീസണിൽ ആദ്യമായി കളത്തിലിറങ്ങുക. ആദ്യ മത്സരം പരാജയപ്പെട്ടതു കൊണ്ട് തന്നെ വിജയവഴിയിൽ തിരിച്ചെത്താനാവും മുംബൈയുടെ ശ്രമം.